പറവൂർ: മാഞ്ഞാലി എസ്.എൻ ജിസ്റ്റ് ഗ്രൂപ്പ് ഒഫ് ഇൻസ്റ്റിറ്റ്യൂഷനിൽ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് വിഭാഗത്തിന്റെ നേതൃത്വത്തിൽ ലഹരിക്കെതിരെയുള്ള ബോധവത്കരണത്തിന്റെ ഭാഗമായി പ്രസംഗമത്സരം സംഘടിപ്പിച്ചു. മെക്കാനിക്കൽ എൻജിനിയറിംഗ് വിഭാഗത്തിലെ ആദിലിന് ഒന്നാംസ്ഥാനവും ഇലക്ട്രിക്കൽ എൻജിനിയറിംഗ് വിഭാഗത്തിലെ ഗോകുൽ കണ്ണ രണ്ടാംസ്ഥാനവും നേടി. എസ്.എൻ ജിസ്റ്റ് പ്രിൻസിപ്പൽ ഡോ. സജിനി തോമസ് മത്തായി, ഇലക്ട്രിക്കൽ വിഭാഗം മേധാവി ലക്ഷ്മി ജെ. കൃഷ്ണൻ തുടങ്ങിയവർ‌‌ സംസാരിച്ചു.