കൊച്ചി: സ്ത്രീകൾക്കെതിരായ അതിക്രമങ്ങളിൽ 95 ശതമാനവും റിപ്പോർട്ട് ചെയ്യപ്പെടാതെ പോവുകയാണെന്ന് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് പറഞ്ഞു. രണ്ട് മുതൽ 79 വയസ് വരെ പ്രായമുള്ള സ്ത്രീകൾ പീഡനങ്ങൾക്കിരയാകുന്നതായി അദ്ദേഹം പറഞ്ഞു. തൊഴിലിടങ്ങളിൽ സ്ത്രീകൾ നേരിടുന്ന പീഡനങ്ങൾ തടയുന്നതിനെ കുറിച്ച് കെ.എം.എ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സി.സി.ആർ.ആർ.എ ഡയറക്ടർ അഡ്വ.സന്ധ്യ രാജു, കെ.എം.എ പ്രസിഡന്റ് എൽ. നിർമ്മല, ജോയിന്റ് സെക്രട്ടറി ദിലീപ് നാരായണൻ, ട്രഷറർ ജോൺസൺ മാത്യു എന്നിവർ സംസാരിച്ചു.