d
ക്രാരിയേലി സെന്റ്: മേരീസ് ഹൈസ്കൂൾ ഗ്രൗണ്ടിൽ വച്ച് നടന്ന എറണാകുളം റവന്യൂ ജില്ല ഹോക്കി ചാമ്പ്യൻഷിപ്പ് വേങ്ങൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശില്പ സുധീഷ് ഉദ്ഘാടനം ചെയ്യുന്നു

കുറുപ്പംപടി : എറണാകുളം റവന്യൂ ജില്ല ഹോക്കി ചാമ്പ്യൻഷിപ്പ് ക്രാരിയേലി സെന്റ്. മേരീസ് ഹൈസ്കൂൾ ഗ്രൗണ്ടിൽ വെച്ച് നടന്നു. വേങ്ങൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശില്പ സുധീഷ് ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ മാനേജർ സാജു കുര്യാക്കോസ്, ഹെഡ്മിസ്ട്രസ് ഷീബ.കെ. മാത്യു, പി.ടി.എ പ്രസിഡന്റ് സണ്ണി .ടി.വി, കായിക അദ്ധ്യാപകരായ സിബി, മോളി തുടങ്ങിയവർ സംസാരിച്ചു. ജില്ലയിലെ 14 സ്കൂളുകളിൽ നിന്നുള്ള ടീമുകളാണ് ആദ്യ ദിവസത്തെ ആൺകുട്ടികളുടെ വിവിധ വിഭാഗങ്ങളിൽ മത്സരിച്ചത്. 14 വയസ്സിൽ താഴെയുള്ള വിഭാഗത്തിൽ മട്ടാഞ്ചേരി ഉപജില്ലയും 17 വയസ്സിൽ താഴെയുള്ള വിഭാഗത്തിൽ പെരുമ്പാവൂർ ഉപജില്ലയും 19 വയസിൽ താഴെയുള്ള വിഭാഗത്തിൽ അങ്കമാലി ഉപജില്ലയും ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. 14 വയസിൽ താഴെയുള്ള പെൺകുട്ടികളുടെ മത്സരത്തിൽ നോർത്ത് പറവൂർ ഉപജില്ലയും 17 വയസിൽ താഴെയുള്ള പെൺകുട്ടികളുടെ വിഭാഗത്തിൽ പെരുമ്പാവൂർ ഉപജില്ലയും19 വയസ്സിൽ താഴെയുള്ള പെൺകുട്ടികളുടെ വിഭാഗത്തിൽ പെരുമ്പാവൂർ ഉപജില്ലയും ചാമ്പ്യൻമാരായി.