കോലഞ്ചേരി: എം.ഒ.എസ്.സി നഴ്‌സിംഗ് കോളേജ് കമ്മ്യൂണി​റ്റി ഹെൽത്ത് നഴ്‌സിംഗ് വിഭാഗത്തിന്റെയും എൻ.എസ്.എസിന്റെയും സംയുക്താഭിമുഖ്യത്തിൽ ലോക എയ്ഡ്സ്ദിനം ആചരിച്ചു. കമ്മ്യൂണി​റ്റി മെഡിസിൻ ഡിപ്പാർട്ടുമെന്റിലെ മെഡിക്കോ സോഷ്യൽ വർക്കറും ട്യൂ​ട്ടറുമായ ജി. അഞ്ജലി വിജയൻ ബോധവത്കരണ ക്ളാസെടുത്തു. ക്വിസ് മത്സരവും സംഘടിപ്പിച്ചു.