
പറവൂർ: ഹയർസെക്കൻഡറി വിഭാഗം പരിചമുട്ടുകളിയിൽ ആലുവ വിദ്യാധിരാജ സ്‌കൂളിന്റെ തേരോട്ടത്തിന് വിരാമമിട്ട് പുതുചരിതമെഴുതിയാണ് തേവര സേക്രഡ് ഹാർട്ട് സ്‌കൂൾ കലോത്സവ വേദിയിൽ നിന്നു മടങ്ങിയത്. പങ്കെടുത്ത മറ്റ് രണ്ട് ടീമുകളെ പിന്തള്ളി എസ്.എച്ച് ജില്ലാ കലോത്സവത്തിൽ പരിചമുട്ട്കളിയിലെ ആദ്യ വിജയം കൊയ്തു.
മണർകാട് കുഞ്ഞപ്പനാശാന്റെയും ക്രിസ്റ്റോ സാന്റോയുടെയും ശിക്ഷണത്തിലാണ് എസ്.എച്ച് പരിചമുട്ട് കളിക്കിറങ്ങിയത്. ആർ.ആദിത്യൻ, കെ.ആർ.ആദിത്യൻ, ആദിത്യൻ. ഡി.എ, ഹേമന്ത് കൃഷ്ണ, ഫ്‌ളാവിയോ, ശരത്, ഹർഷിത്, തോമസ് എന്നിവരടങ്ങിയ ടീമാണ് വിജയം കൊയ്തത്.