കുറുപ്പംപടി: സൗത്ത് വല്ലത്ത് ഉന്നതവിജയം നേടിയവരെ ആദരിച്ചു. ഇംഗ്ലീഷ് ലിറ്ററേച്ചറിൽ ഡോക്ടറേറ്റെടുത്ത സിമി നിഷാമിനേയും എം.ബി.ബി.എസിൽ ഉയർന്ന മാർക്ക് നേടിയ റസ്മിയനൂറായേയും സിവിൽ എൻജിനിയറിംഗിൽ ഉയർന്ന മാർക്കുനേടിയ ഷാനി ഷമീലിനെയുമാണ് ബെന്നി ബഹനാൻ എം.പി മെമന്റോ നൽകി ആദരിച്ചത്. എസ്.എ. മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. മുനിസിപ്പൽ ചെയർമാൻ സക്കീർ ഹുസൈൻ മുഖ്യപ്രഭാഷണം നടത്തി. മനോജ് മൂത്തേടൻ, പി.കെ. മുഹമ്മദ് കുഞ്ഞ്, സി.കെ. അബ്ദുല്ല, എം.എ. നജീബ്, എം.എ. സലീം, എസ്.എ. അലിയാർ, വി.എ. പരീത് എന്നിവർ പ്രസംഗിച്ചു.