നെടുമ്പാശേരി: തകർന്ന് തരിപ്പണമായ പുളിയനം - എളവൂർ റോഡ് ഉടൻ അറ്റകുറ്റപ്പണി നടത്തണമെന്ന് എളവൂർ പാസഞ്ചേഴ്‌സ് അസോസിയേഷൻ ആവശ്യപ്പെട്ടു. ടാറിംഗ് ഇളകി കുഴിയായിട്ടുള്ള റോഡിൽ വെള്ളക്കെട്ടും മഴ മാറിയാൽ പൊടിശല്യവുമാണ്. കൽനടയാത്രപോലും ദുസഹമാണ്. എളവൂർ കപ്പേളമുതൽ അമ്പലംകവലവരെ വാഹനങ്ങൾ നിരങ്ങിയാണ് ഓടുന്നത്. അസോസിയേഷൻ ഭാരവാഹികളായ ജോർജ് സാബ്രിക്കൽ, എസ്.ബി.സി വാര്യർ, സി.പി. ദേവസി, ക്ലീറ്റസ് ചക്യേത്ത് എന്നിവർ ചേർന്ന് അധികൃതർക്ക് നിവേദനം നൽകി.