school
പുത്തൻകുരിശ് എം.ജി.എം സ്കൂളിൽ നടപ്പാക്കുന്ന പദ്ധതി വിശദീകരിക്കാൻ ചേർന്ന സമ്മേളനം അഡ്വ. പി.വി. ശ്രീനിജിൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു. മാനേജർ സജി കെ.ഏലിയാസ് സമീപം

കോലഞ്ചേരി: പുത്തൻകുരിശ് മഹാത്മാഗാന്ധി മെമ്മോറിയൽ ഹൈസ്‌കൂൾ പ്ലാ​റ്റിനം ജൂബിലി നിറവിൽ അടിമുടി മാറുന്നു. തിരുവാണിയൂർ കുഴികണ്ടത്തിൽ സജി കെ. ഏലിയാസിന്റെ നേതൃത്വത്തിൽ പുതിയ മാനേജുമെന്റ് സ്‌കൂൾ ഏറ്റെടുത്തതോടെയാണ് പശ്ചാത്തല സൗകര്യങ്ങളിലടക്കം വൻ മാ​റ്റത്തിനൊരുങ്ങുന്നത്. സ്‌കൂൾ ബസ്, ആധുനിക സൗകര്യങ്ങളോടുകൂടിയ നാലുനില ഹൈടെക് ബിൽഡിംഗ്, മൈതാനം, ടർഫ്, സിമ്മിംഗ് പൂൾ ഉൾപ്പെടെ ഇന്റർനാഷണൽ സ്‌കൂളുകളുടെ സൗകര്യത്തിലേക്ക് എത്തിക്കുമെന്ന് മാനേജ്‌മെന്റ് അറിയിച്ചു.

പദ്ധതി വിശദീകരിക്കാൻ ചേർന്ന സമ്മേളനം അഡ്വ. പി.വി. ശ്രീനിജിൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സോണിയ മുരുകേശൻ, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജൂബിൾ ജോർജ്, പഞ്ചായത്ത് അംഗം വി.എസ്. ബാബു, സഹകരണബാങ്ക് പ്രസിഡന്റ് എം.എം. തങ്കച്ചൻ, ഹെഡ്മാസ്റ്റർ അജി നാരായണൻ, എം.എ. വേണു, ബീനക്കുട്ടി തങ്കച്ചൻ, സി.കെ. ഗോപി, എൻ.പി. ജോയി, കെ.എസ്. രാജു, സിസിമോൾ വർഗീസ്, നമിത സേതു തുടങ്ങിയവർ സംസാരിച്ചു.