കൊച്ചി: നമുക്കുണ്ടാകുന്ന രോഗങ്ങളിൽ പലതിനും കാരണം കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങളാണെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. കാലാവസ്ഥാ വ്യതിയാനം പൊതുജനാരോഗ്യ രംഗത്തുണ്ടാക്കുന്ന ഭീഷണികൾ എന്ന വിഷയത്തിൽ അമൃത ആശുപത്രിയിൽ സംഘടിപ്പിച്ച 5-ാമത് അന്താരാഷ്ട്ര പൊതുജനാരോഗ്യ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അമൃത ഹോസ്പിറ്റൽസ് ഗ്രൂപ്പ് മെഡിക്കൽ ഡയറക്ടർ ഡോ.പ്രേം നായർ അദ്ധ്യക്ഷത വഹിച്ചു. മാതാ അമൃതാനന്ദമയി മഠം ജനറൽ സെക്രട്ടറി സ്വാമി പൂർണാമൃതാനന്ദപുരി അനുഗ്രഹ പ്രഭാഷണം നടത്തി.
അമൃത സ്‌കൂൾ ഒഫ് മെഡിസിൻ വൈസ് പ്രിൻസിപ്പൽ ഡോ. എ. ആനന്ദ്കുമാർ, അമൃത ആശുപത്രി മെഡിക്കൽ സൂപ്രണ്ട് ഡോ. കെ.വി. ബീന, കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം മേധാവി ഡോ. എസ്. അശ്വതി, ഡോ. ആകാശ് ശ്രീവാസ്തവ, ഡോ.ശിവാനന്ദൻ ആചാരി, ഡോ. ടീന മേരി ജോയി എന്നിവർ സംസാരിച്ചു.
കാലാവസ്ഥാ വ്യതിയാനം ആരോഗ്യമേഖലയിൽ ഉയർത്തുന്ന വെല്ലുവിളികൾ എന്ന വിഷയത്തെ അടിസ്ഥാനമാക്കി നടന്ന ക്ലാസുകൾക്ക് വിവിധ രാജ്യങ്ങളിൽ നിന്നുള്ള വിദഗ്ധർ നേതൃത്വം നൽകി.