തൃക്കാക്കര: ലഹരി മരുന്നുകളുടെ കെണിയിൽ അകപ്പെടുന്ന വിദ്യാർത്ഥികളെയും സമൂഹത്തെയും നേർവഴിക്ക് നയിക്കാൻ കേരള കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് ലഹരിവിരുദ്ധ ബോധവത്കരണ മനുഷ്യശൃംഖല സംഘടിപ്പിച്ചു. എറണാകുളം-അങ്കമാലി അതിരൂപതാതല ഉദ്ഘാടനം തൃക്കാക്കര കാർഡിനൽ ഹയർ സെക്കണ്ടൻഡറി സ്കൂളിൽ പ്രിൻസിപ്പൽ ടി.ജി. മാർട്ടിൻ നിർവഹിച്ചു. അതിരൂപത പ്രസിഡന്റ് ജീബ പൗലോസ്,​ മഞ്ജു ജോസ്, ടി.തോമസ്, ബിജു ജോയി, ജിമ്മി വർഗീസ് എന്നിവർ സംസാരിച്ചു.