പറവൂർ: തിരുമുപ്പം മഹാദേവ ക്ഷേത്രത്തിൽ മഹോത്സവത്തിന് ഇന്ന് വൈകിട്ട് ഏഴരയ്ക്ക് ക്ഷേത്രം തന്ത്രി പുലിയന്നൂർ അനിയൻ നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമ്മികത്വത്തിൽ കൊടിയേറും. തുടർന്ന് പ്രസാദഊട്ട്. നാലിന് വൈകിട്ട് ഏഴിന് ചാക്യൂർകൂത്ത്, രാത്രി എട്ടരയ്ക്ക് നൃത്തസന്ധ്യ, അഞ്ചിന് ഉച്ചയ്ക്ക് പന്ത്രണ്ടിന് ഉത്സവബലി ദർശനം, വൈകിട്ട് ഏഴിന് ഭജൻ, രാത്രി എട്ടരയ്ക്ക് നൃത്തസന്ധ്യ, ആറിന് വൈകിട്ട് ആറിന് സർപ്പബലി, ഏഴിന് നാടൻപാട്ടും ദൃശ്യാവിഷ്കാരവും, ഏഴിന് വൈകിട്ട് അഞ്ചിന് കോട്ടുവള്ളിക്കാവിലേക്ക് ഇറക്കിപ്പൂജയ്ക്ക് എഴുന്നള്ളിപ്പ്, ആറരക്ക് തൃക്കാർത്തിക ദീപക്കാഴ്ച, ഏഴിന് സാംസ്കാരിക സമ്മേളനം. തുടർന്ന് വർണ്ണം 2022 കലാപരിപാടി.
ചെറിയവിളക്ക് മഹോത്സവദിനമായ എട്ടിന് ഉച്ചയ്ക്ക് പന്ത്രണ്ടിന് ഉത്സവബലിദർശനം, വൈകിട്ട് ഏഴിന് കുചേലവൃത്തം കഥകളി, വലിയവിളക്ക് മഹോത്സവദിനമായ ഒമ്പതിന് രാവിലെ എട്ടരയ്ക്ക് ശ്രീഭൂതബലി, സ്പെഷ്യൽ പഞ്ചാരിമേളം, വൈകിട്ട് അഞ്ചിന് പകൽപ്പൂരം, പഞ്ചവാദ്യം, പാണ്ടിമേളം, രാത്രി ഒമ്പതരയ്ക്ക് കരിമരുന്ന് പ്രയോഗം, പത്തരക്ക് പള്ളിവേട്ട, ആറാട്ട് മഹോത്സവദിനമായ പത്തിന് പുലർച്ചെ പള്ളിയുണർത്തൽ ഉച്ചയ്ക്ക് ആറാട്ടുസദ്യ, വൈകിട്ട് നാലിന് കൊടിയിറക്കൽ, ആറാട്ട് വരവ്, ഏഴിന് ഭക്തിഗാനമേള, പതിനൊന്നിന് വൈകിട്ട് അഞ്ചിന് പാനകപൂജയോടെ മഹോത്സവം സമാപിക്കും.