അങ്കമാലി: ഭിന്നശേഷി സൗഹൃദസമൂഹം എന്ന ലക്ഷ്യം മുൻ നിറുത്തി അങ്കമാലി ബി.ആർ.സി യുടെ നേതൃത്വത്തിൽ സ്കൂൾതല ഭിന്നശേഷി ദിനാചരണം സംഘടിപ്പിച്ചു. മഹാകവി ജി.മെമ്മോറിയൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ സ്പെഷ്യൽ അസംബ്ലിയുടെയും ബിഗ് കാൻവാസിന്റെയും ഉദ്ഘാടനം നഗരസഭ പ്രതിപക്ഷ നേതാവ് ടി.വൈ. ഏല്യാസ് നിർവഹിച്ചു. ബി.ആർ.സി ബി.പി.സി കൽപ്പകം രാജൻ, പ്രിൻസിപ്പൽ എ.എസ്. സുനിൽകുമാർ എന്നിവർ ചേർന്ന് സാഹിത്യകാരി മായാ ബാലക്യഷ്ണനെ മെമന്റോ നൽകി ആദരിച്ചു. എം.പി.ടി.എ പ്രസിഡന്റ് ഷൈനി ഗിരീഷ് അദ്ധ്യക്ഷയായിരുന്നു. ബി.ആർ.സി ട്രെയിനർ ഷീജരത്നം, കോ ഓർഡിനേറ്റർ ഹസീന, സ്പെഷ്യൽ എഡ്യൂക്കേറ്റർ പി.എസ് ബീന, അദ്ധ്യാപകരായ പോളി ജോസഫ്, എമിലി സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു.