rally
ഭിന്നശേഷി വാരാചരണത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സൈക്കിൾ റാലി എറണാകുളം റൂറൽ എ.എസ്.പി ബിജി ജോർജ് ഫ്ലാഗ് ഓഫ് ചെയ്യുന്നു

ആലുവ: സമഗ്ര ശിക്ഷാ കേരള, ആലുവ ബി.ആർ.സി എന്നിവയുടെ നേതൃത്വത്തിൽ ഭിന്നശേഷി വാരാചരണത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സൈക്കിൾറാലി പടിഞ്ഞാറെ കടുങ്ങല്ലൂർ ഗവ. ഹൈസ്‌കൂളിൽ റൂറൽ എ.എസ്.പി ബിജി ജോർജ് ഉദ്ഘാടനം ചെയ്തു. കിഴക്കേ കടുങ്ങല്ലൂർ ഗവ. സ്‌കൂളിൽ സമാപിച്ചു. മുപ്പത്തടം ഹൈസ്‌കുളിലെ കുട്ടികളുടെ ഫ്ലാഷ് മോബും അശ്വിന്റെ ചെണ്ടമേളവും ഭിന്നശേഷി കുട്ടികളുടെ പരിപാടികളും നടന്നു. നവീകരിച്ച ബി.ആർ.സി ഹാൾ സുഡ്കമി കമ്പനി ചീഫ് മാനേജർ സജി മാത്യു ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുരേഷ് മുട്ടത്തിൽ അദ്ധ്യക്ഷത വഹിച്ചു. ബിനാനിപുരം സി.ഐ സുനിൽ, എസ്.ഐ ഹരി, ബി.ആർ.സി ബി.പി.സി ആർ.എസ്. സോണിയ, മുഹമ്മദ് അൻവർ, പി.എൻ. റെജികുമാർ, ബീനാദേവി, എം. ലൈല, ബിന്ദു ബേബി എന്നിവർ സംസാരിച്ചു.