കളമശേരി: ഭരണഘടനയെക്കുറിച്ച് അയൽക്കൂട്ട അംഗങ്ങൾ, ഓക്സിലറി ഗ്രൂപ്പ് അംഗങ്ങൾ എന്നിവരിൽ അവബോധം സൃഷ്ടിക്കുന്നതിന് കുടുംബശ്രീ മിഷന്റെ നേതൃത്വത്തിൽ നടത്തുന്ന ഭരണഘടനാ സാക്ഷരതാ പരിപാടിയുടെ മുനിസിപ്പൽതല ഉദ്ഘാടനം ഏലൂർ നഗരസഭാ ചെയർമാൻ എ.ഡി. സുജിൽ നിർവഹിച്ചു. സി.ഡി.എസ് ചെയർപേഴ്സൺ വിനയ സുകുമാരൻ അദ്ധ്യക്ഷയായി. കുടുംബശ്രീ റിസോഴ്സ്‌പേഴ്സൺ മെറ്റിൽഡ ജെയിംസ് ക്ലാസ് നയിച്ചു.