ആലുവ: എടത്തല സഹകരണബാങ്ക് അംഗങ്ങളുടെ മക്കളിൽ എസ്.എസ്.എൽ.സി, പ്ളസ് ടു പരീക്ഷകളിൽ എല്ലാ വിഷയത്തിനും എ പ്ളസ് നേടിയവർക്ക് കാഷ് അവാർഡും ട്രോഫിയും നൽകും. അർഹരായവർ 16നകം ചൂണ്ടിയിൽ പ്രവർത്തിക്കുന്ന ഹെഡ് ഓഫീസിൽ രേഖകൾ സഹിതം അപേക്ഷിക്കണം. 18ന് എടത്തല രാജീവ്ഗാന്ധി ഓഡിറ്റോറിയത്തിൽ അവാർഡ് വിതരണം ചെയ്യും.