അങ്കമാലി: ഡി പോൾ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സയൻസ് ആൻഡ് ടെക്നോളജിയിൽ ഗ്രീൻ ലീഡർഷിപ്പ് എന്ന വിഷയത്തെ അധികരിച്ച് കോൺഫെർ 22 നടന്നു. സിയാൽ ഡി.ജി.എം സതീഷ്‌കുമാർ പൈ കോൺഫറൻസ് ഉദ്ഘാടനം ചെയ്തു. പ്രൊഫ. ഡോ. എബ്രഹാം ഫ്രാൻസിസ് മുഖ്യപ്രഭാഷണം നടത്തി. ഡോ. ഹയസിന്ത്, ഫാ. ഡോ. ജോണി ചാക്കോ മംഗലത്ത്, ഡോ. ജിയോ ബേബി, ഡോ. നിർമൽ ജേക്കബ്, പ്രൊഫ.സ്റ്റാലിൻ ഓസ്റ്റിൻ എന്നിവർ സംസാരിച്ചു. ഫാ. മാത്യു മാളിയേക്കൽ സമാപനസന്ദേശം നൽകി.