മൂവാറ്റുപുഴ: ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവരെ സമൂഹത്തിന്റെ മുൻനിരയിലേക്ക് കൈപിടിച്ചുയർത്തുക എന്ന ലക്ഷ്യത്തോടെ പായിപ്ര ഗവ.യു.പി സ്കൂളിൽ ലോകഭിന്നശേഷി ദിനത്തോടനുബന്ധിച്ച് ഒരാഴ്ചക്കാലം നീണ്ടുനിൽക്കുന്ന ബോധവത്കരണ പരിപാടികൾക്ക് തുടക്കമായി. പായിപ്ര ഗവ.യു.പി സ്കൂളിൽ നടന്ന ഭിന്നശേഷി ദിനാചരണം പി.ടി.എ പ്രസിഡന്റ് നസീമ സുനിൽ ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് വി.എ. റഹീമബീവി ഭിന്നശേഷിദിന സന്ദേശം നൽകി. പ്രത്യേക പരിഗണന അർഹിക്കുന്നവർക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ച് കുട്ടികൾ ബിഗ്കാൻവാസിൽ കൈയൊപ്പ് ചാർത്തി. കുട്ടികൾക്കായി ചിത്രരചന, പോസ്റ്റർ രചനാ മത്സരം, കുട്ടികളുടെ മാഗസിൻ പ്രകാശനം,എന്നിവയും നടന്നു. അദ്ധ്യാപകരായ കെ.എം. നൗഫൽ, സലീന എ , അനീസ കെ.എം, അജിതരാജ്, ദിവ്യ ശ്രീകാന്ത്, റഹ്മത്ത് എ.എം, നിസാമോൾ കെ.എ, അഖില റഹ് മാൻ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.