കൂത്താട്ടുകുളം: മേരിഗിരി പബ്ലിക് സ്കൂളിലെ സോഷ്യൽ സയൻസ് വിഭാഗം മോഡൽ പാർലമെന്റ് സംഘടിപ്പിച്ചു. സ്കൂൾ ഓഡിറ്റോറിയത്തിൽ പി.ടി.എ വൈസ് പ്രസിഡന്റ് ഡോ. നീതു എം. ബാബു ഉദ്ഘാടനം ചെയ്തു. കാമ്പസ് മാനേജർ ഫാ.ജോസ് പാറേക്കാട്ട് അദ്ധ്യക്ഷത വഹിച്ചു.
പ്രിൻസിപ്പൽ ഫാ. മാത്യു കരീത്തറ, ഫാ. അലക്സ് മുരിങ്ങയിൽ, പ്രധാന അദ്ധ്യാപിക ബി. രാജിമോൾ, അദ്ധ്യാപകരായ സുജിത് ജോൺ, എം.ജെ. ജിഷ, നിർമ്മൽ ബെന്നി എന്നിവർ നേതൃത്വം നൽകി.