പള്ളുരുത്തി: ഏറനാട് വനദുർഗാഭഗവതി ക്ഷേത്രത്തിലെ കാർത്തിക വിളക്ക് ഉത്സവം ഇന്ന് ആരംഭിക്കും. 7ന് സമാപിക്കും. ഇന്ന് രാവിലെ 8ന് സൗന്ദര്യ ലഹരി ലളിതാ സഹസ്രനാമ പാരായണം,​ 12 ന് പ്രസാദ ഊട്ട്,​ വൈകിട്ട് 6 മുതൽ നിറമാല, വിളക്ക് , ദീപാരാധന. 6.30ന് സംഗീതാർച്ചന. 8 മണി മുതൽ നൃത്തനൃത്യങ്ങൾ എന്നിവ നടക്കും.