snmimt-malianka
മാല്യങ്കര എസ്.എൻ.എം എൻജിനിയറിംഗ് കോളേജിലെ വേദികളിൽ മാംഗോ ജൂസും തൊപ്പിയും വിതരണം ചെയ്യുന്നു

പറവൂർ: ദാഹംതീർക്കാൻ കൂൾ മാംഗോജൂസും വെയിലിനെ പ്രതിരോധിക്കാൻ തൊപ്പിയും നൽകിയാണ് മാല്യങ്കര എസ്.എൻ.എം എൻജിനിയറിംഗ് കോളേജ്

മത്സരാർത്ഥികളേയും ആസ്വാദകരേയും വരവേറ്റത്. രാവിലെ മുതൽ വൈകിട്ടുവരെ കോളേജ് കവാടത്തിലായിരുന്ന കൗണ്ടർ പ്രവർത്തിച്ചത്. മത്സരാർത്ഥികൾക്ക് വേദികൾക്ക് അരികിലും ജൂസ് വിതരണമുണ്ടായി. എൻജിനിയിറിംഗ് കോളേജിലെ ഇലക്ട്രോണിക്സ് വിഭാഗം മേധാവി ബിൻറോയുടെ നേതൃത്വത്തിലായിരുന്നു വിതരണം.