മൂവാറ്റുപുഴ: ഹിന്ദു ഐക്യവേദി താലൂക്ക് അദ്ധ്യക്ഷനായിരുന്ന എസ്.ആർ. മുരളി മോഹൻജിയുടെ സ്മരണാർത്ഥം കുടുംബം ഏർപ്പെടുത്തിയിട്ടുള്ള കർമ്മയോഗി പുരസ്കാര സമർപ്പണവും യുവവാഹിനി യുവസംഗമവും നാളെ ( ഞായർ ) വൈകിട്ട് 4ന് മൂവാറ്റുപുഴ അർബൻ ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കും . ഹിന്ദു ഐക്യവേദി മൂവാറ്റുപുഴ താലൂക്ക് സമിതിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന പരിപാടിയിൽ മൂന്നാമത് കർമ്മയോഗി പുരസ്കാരം കലാസാംസ്കാരിക പ്രവർത്തനങ്ങൾക്കായി സമർപ്പിതജീവിതം നയിക്കുന്ന കെ. രവികുമാർ നാട്യാലയ്ക്ക് സമർപ്പിക്കും.
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സയന്റിഫിക് ഹെറിറ്റേജ് ഡയറക്ടർ ഡോ.എൻ. ഗോപാലകൃഷ്ണൻ, ഹിന്ദു ഐക്യവേദി സംസ്ഥാന വക്താവ് ആർ.വി. ബാബു എന്നിവർ പ്രഭാഷണം നടത്തും. ഡോ. എം പി അപ്പു അദ്ധ്യക്ഷത വഹിക്കും. കേരള സർക്കാരിന്റെ വജ്ര ജൂബിലി ഫെലോഷിപ്പ് ലഭിച്ച മുടിയേറ്റ് കലാകാരൻ ശ്രീശങ്കറിനെ ചടങ്ങിൽ ആദരിക്കും.