മൂവാറ്റുപുഴ: സി. പി.ഐ നേതാവായിരുന്ന സി.എസ്. നാരായണൻ നായർ അനുസ്മരണം സി.പി.ഐ സംസ്ഥാന എക്‌സിക്യുട്ടീവ് അംഗം കെ. കെ. അഷറഫ് ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടേറിയറ്റ് അംഗം കെ.ഇ. ഷാജി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ എക്‌സിക്യുട്ടീവ് അംഗം കെ.എ. നവാസ്, മണ്ഡലം സെക്രട്ടറി ജോളി പൊട്ടയ്ക്കൽ, ലോക്കൽ സെക്രട്ടറി ജോർജ് മുണ്ടയ്ക്കൽ, മണ്ഡലം കമ്മിറ്റി അംഗം പി.ജി. ശാന്ത എന്നിവർ സംസാരിച്ചു.