കൊച്ചി: എസ്.എൻ.ഡി.പി യോഗം വൈറ്റില ശാഖയിലെ ഗുരുചൈതന്യ കുടുംബ യൂണിറ്റ് യോഗം ശാഖാ പ്രസിഡന്റ് ടി.ജി. സുബ്രഹ്മണ്യന്റെ അദ്ധ്യക്ഷതയിൽ സുഗുതൻ കളരിക്കലിന്റെ വസതിയിൽ ചേർന്നു. കൺവീനർ സന്ധ്യ സതീശൻ റിപ്പോർട്ട് അവതരിപ്പിച്ചു. കരിയർ അവബോധ സെമിനാർ ശാഖാ സെക്രട്ടറി ടി.പി. അജികുമാർ ഉദ്ഘാടനം ചെയ്തു. കരിയർ ഡെവലപ്മെന്റ് സെന്റർ തൃപ്പൂണിത്തുറ അസിസ്റ്റന്റ് മാനേജറും കൗൺസിലറുമായ ബിനു ബാഹുലേയൻ വിഷയം അവതരിപ്പിച്ചു. വനിതാ സംഘം സെക്രട്ടറി ശ്രീദേവി അഭിഷേക്, യൂത്ത്മൂവ്മെന്റ് സെക്രട്ടറി പി.ആർ. രതീഷ്, കുമാരി സംഘം പ്രസിഡന്റ് ദേവിക രാജേഷ്, സെക്രട്ടറി ലക്ഷ്മി സിജു, പി.പി.സതീശൻ, പ്രമോദ്, കെ.കെ. മനോഹരൻ എന്നിവർ പങ്കെടുത്തു.