വൈപ്പിൻ: ചെറായി അഴീക്കൽ ശ്രീവരാഹ ദേവസ്വം ക്ഷേത്രത്തിലെ മാർഗശീർഷമാസ മഹോത്സവത്തിന് തന്ത്രി രവികുമാർ ഭട്ട് കൊടിയേറ്റി. 3ന് വൈകിട്ട് 6.30ന് ശ്രീകൃഷ്ണ ലീല, 4 ന് ഉച്ചയ്ക്ക് ഹനുമന്ത വാഹനപൂജ , വൈകിട്ട് 6.30ന് നാദനീരാജ്ജനം 5 ന് 6.30ന് നൃത്തനൃത്യങ്ങൾ, 6ന് വൈകിട്ട് തെക്കുംഭാഗം ദ്വിഗ്വിജയം , 7ന് വടക്കുംഭാഗം ദ്വിഗ്വിജയം, 8 ന് വൈകീട്ട് 7ന് രഥോത്സവം, തുടർന്ന് നാദസ്വരക്കച്ചേരി, പള്ളിവേട്ട, വയലിൻ ഡ്യൂവറ്റ് , 9 ന് ആറാട്ട് , പഞ്ചാരിമേളം, വഞ്ചിഎടുപ്പ് ,നാദസ്വരക്കച്ചേരി, പഞ്ചവാദ്യം, പുലർച്ചെ 3.30 ന് ആറാട്ട് എഴുന്നള്ളിപ്പ്.