പള്ളുരുത്തി: മണ്ഡലം സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ നമ്പ്യാപുരത്ത് ആരംഭിച്ച സ്മാർട്ട് മാർട്ട് എന്ന ബഡ്ജറ്റ് ഫ്രണ്ട്ലി സൂപ്പർ മാർക്കറ്റ് മന്ത്രി എം. ബി. രാജേഷ് ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് കെ.പി. ശെൽവൻ അദ്ധ്യക്ഷനായി. പ്രിവിലേജ് കാർഡ് വിതരണ ഉദ്ഘാടനം കെ. ജെ. മാക്സി എം.എൽ.എ നിർവഹിച്ചു . ടി.പി. പീതാംബരൻ ആദ്യ വിൽപ്പന നടത്തി. ഡെപ്യൂട്ടി മേയർ കെ.എ. അൻസിയ മുഖ്യാതിഥിയായി. സമ്മാനക്കൂപ്പൺ ജോൺ ഫെർണാണ്ടസ് ഉദ്ഘാടനം ചെയ്തു . വൈസ് പ്രസിഡന്റ് കെ.സുരേഷ്, കെ.സജീവ് കർത്ത, പി.എ. പീറ്റർ, കെ.എം. റിയാദ്, ബേസിൽ മൈലന്തറ, പി. വി. ചന്ദ്രബോസ്, എം.എം. ഫ്രാൻസിസ്, കെ.ജെ. ബേസിൽ, അഡ്വ.പി.എസ്. വിജു, കെ.എം. ധർമൻ, സുനിൽകുമാർ, ഡിലൈറ്റ് പോൾ, പി.എച്ച്. ഹാരിസ്, ഷൈൻ കൂട്ടുങ്കൽ, ഫാ. സിജു പാലിയത്തറ, വർഗീസ് പള്ളിപ്പറമ്പിൽ, എൻ.വി. ഖാലിദ് , കെ. മുൻസിർ, സാജൻ പള്ളുരുത്തി, പ്രദീപ് പള്ളുരുത്തി, എൻ.വി. സുരേഷ് ബാബു, കെ.എ. അഫ്സൽ, ഡി.ദിലീപ് എന്നിവർ സംസാരിച്ചു.