വൈപ്പിൻ: വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം തുടങ്ങി. പള്ളത്താംകുളങ്ങര ക്ഷേത്രമൈതാനത്തിൽ അത്‌ലറ്റിക്‌സും ചെറായി ഗൗരീശ്വരക്ഷേത്ര മൈതാനിയിൽ വടംവലിയും കബഡി മത്സരങ്ങളും നടത്തി.
ഇന്ന് രാവിലെ 9 ന് ചെറായി ഗൗരീശ്വരം ഓഡിറ്റോറിയത്തിൽ കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ സമ്മേളനം ഉദ്ഘാടനം ചെയ്യും.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തുളസി സോമൻ അദ്ധ്യക്ഷത വഹിക്കും.ഹൈബി ഈഡൻ എം.പി മുഖ്യാതിഥിയായിരിക്കും. സമാപന സമ്മേളനം 5ന് വൈകിട്ട് 3ന് വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തുളസി സോമൻ ഉദ്ഘാടനം ചെയ്യും.വൈസ് പ്രസിഡന്റ് കെ.എ. സാജിത്ത് അദ്ധ്യക്ഷത വഹിക്കും.