crime
ജോജൻ (30)

മൂവാറ്റുപുഴ: കാറിന്റെ വേഗത്തെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ മർദ്ദനമേറ്റ് മദ്ധ്യവയസ്‌കൻ മരിച്ചസംഭവത്തിൽ സുഹൃത്ത് റിമാൻഡിൽ. മൂവാറ്റുപുഴ വാളകം നേരിയന്തറ ജോജൻ (30) ആണ് പിടിയിലായത്. മേക്കടമ്പ് ഗോകുലം വീട്ടിൽ ശശിധരനാണ് (69) മരിച്ചത്.

നവംബർ 29ന് കടാതിയിലായിരുന്നു സംഭവം. ബാറിൽ ഒന്നിച്ചിരുന്ന് മദ്യപിച്ചശേഷം മടങ്ങുന്നതിനിടെ കാറിന്റെ വേഗത്തച്ചൊല്ലി ഇരുവരും തമ്മിലുണ്ടായ തർക്കം അടിപിടിയാവുകയായിരുന്നു. മൂവാറ്രുപുഴ എസ്.എച്ച്.ഒ കെ.എൻ. രാജേഷിന്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.