ചോറ്റാനിക്കര :കാഞ്ഞിരമറ്റം സെന്റ് ഇഗ്നേഷ്യസ്‌ വി ആൻഡ് എച്ച്.എസ്.എസിൽ ഭിന്നശേഷി ദിനാചരണത്തോടനുബന്ധിച്ച് വിവിധ പരിപാടികൾ നടന്നു. രാവിലെ ചേർന്ന അസംബ്ലിയിൽ ഭിന്നശേഷിക്കാരായ കുട്ടികൾ പാട്ട്, അഭിനയം തുടങ്ങി വിവിധ ഇനങ്ങളിലെ മികവുകൾ പ്രകടിപ്പിച്ചു. ഭിന്നശേഷിക്കാരെ ഹൃദയത്തോടു ചേർത്തു നിർത്തുന്ന തരത്തിലെ ആകർഷണീയമായ പോസ്റ്ററുകൾ കുട്ടികൾ പ്രദർശിപ്പിച്ചു. ഹെഡ്മിസ്ട്രസ് പ്രീമ എം.പോൾ ബോധവത്കരണ ക്ലാസെടുത്തു. ഭിന്നശേഷിക്കാരായ കുട്ടികളുടെ രക്ഷിതാക്കൾ മക്കളുടെ സ്കൂൾ അനുഭവങ്ങൾ പങ്കുവച്ചു. ഭിന്നശേഷിക്കാർക്കൊപ്പം ഞങ്ങളും എന്ന ലക്ഷ്യത്തോടെ തയ്യാറാക്കിയ 'ബിഗ് കാൻവാസിൽ അദ്ധ്യാപകരും കുട്ടികളും കയ്യൊപ്പുകൾ പതിപ്പിച്ചു.