ചോറ്റാനിക്കര : പിറവം നിയോജകമണ്ഡലത്തിലെ പ്രധാന പാതയായ ചോറ്റാനിക്കര – തലയോലപ്പറമ്പ് റോഡിൽ മുളന്തുരുത്തി റെയിൽവേ ഓവർബ്രിഡ്ജിന്റെ അപ്രോച്ച് റോഡിന് അനുമതി ലഭിച്ചതായി അനൂപ് ജേക്കബ് എം.എൽ.എ അറിയിച്ചു. അപ്രോച്ച് റോഡിന് എസ്റ്റിമേറ്റിനെക്കാൾ 19.17% അധിക തുകയ്ക്ക് അനുമതി സർക്കാരിൽ നിന്നും ലഭിച്ചെന്നും എം.എൽ.എ അറിയിച്ചു. നിർമ്മാണ പ്രവൃത്തികൾ ഉടൻ ആരംഭിക്കും. 7 കോടി 56 ലക്ഷം രൂപയാണ് സ്ഥലമെടുപ്പിനായി അനുവദിച്ചത്. റോഡ് & ബ്രിഡ്ജസ് ഡെവലപ്പ്മെന്റ് കോർപ്പറേഷനാണ് നിർമ്മാണ ചുമതല.

ഭൂമി ഏറ്റെടുക്കലും മറ്റുമായി സാങ്കേതികമായി ബുദ്ധിമുട്ടുകൾ നേരിട്ടതിനാലാണ് അപ്രോച്ച് റോഡ് നിർമ്മാണം നീണ്ടു പോയത്.

വിഷയവുമായി ബന്ധപ്പെട്ട് കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.