കൊച്ചി: സോൾസ് ഒഫ് കൊച്ചി സംഘടിപ്പിക്കുന്ന സ്പൈസ് കോസ്റ്റ് മാരത്തണിന്റെ ഭാഗമായി കൊച്ചി നഗരത്തിൽ നാളെ ഗതാഗത ക്രമീകരണം എർപ്പെടുത്തിയതായി സിറ്റി പൊലീസ് കമ്മിഷണർ അറിയിച്ചു. പുലർച്ചെ 3 മുതൽ 9.30 വരെയാണ് നിയന്ത്രണം.
കുണ്ടന്നൂർ ഭാഗത്തു വരുന്ന വാഹനങ്ങൾ തേവര ഫെറി ജംഗ്ഷനിൽ നിന്ന് വലത്തേക്ക് തിരിഞ്ഞ് തേവര ജംഗ്ഷനിൽ എത്തി വലത്തെ ട്രാക്ക് ഉപയോഗിച്ച് എം.ജി റോഡിൽകൂടി മാധവാഫാർമസി ജംഗ്ഷനിൽ എത്തി സിറ്റിയിൽ പ്രവേശിക്കാം.
വൈപ്പിൻ ഭാഗത്തുനിന്ന് എറണാകുളത്തേക്ക് വരുന്ന വാഹനങ്ങൾ ചാത്ത്യാത്ത് ജംഗ്ഷനിൽ നിന്ന് ഇടത്തേ ട്രാക്ക് ഉപയോഗിച്ച് ഹൈക്കോർട്ട് ജംഗ്ഷനിലെത്തി സിറ്റിയിൽ പ്രവേശിക്കാം. സിറ്റിയിൽ നിന്ന് പുറത്തേക്ക് പോകുന്നവർക്ക് ഹൈക്കോർട്ട് ജംഗ്ഷനിൽ നിന്ന് ബാനർജി റോഡ് വഴി ഇടപ്പള്ളിയിലേക്കും എം.ജി. റോഡ് വഴി പള്ളിമുക്ക് ജംഗ്ഷൻവഴിയും വൈറ്റില ഭാഗത്തേക്കും പോകാം.
വൈറ്റിലയിൽ നിന്ന് നഗരത്തിലേക്ക് വരുന്ന വാഹനങ്ങൾക്ക് എറണാകുളം പള്ളിമുക്ക് ജംഗ്ഷനിലെത്തി എം.ജി റോഡ് വഴി മാധവ ഫാർമസി ജംഗ്ഷനിലെത്താം
വൈപ്പിനിൽ നിന്ന് പശ്ചിമകൊച്ചി ഭാഗത്തേക്കുള്ള വാഹനങ്ങൾ വൈപ്പിൻ ജങ്കാർ സർവ്വീസ് ഉപയോഗപ്പെടുത്തണം
ഷൺമുഖം റോഡ്, ഫോർഷോർ റോഡ്, ഓൾഡ് തേവര റോഡ്, എം.ജി റോഡ്, ഓൾഡ് എൻ.എച്ച് റോഡ്, തോപ്പുപടി ബ്രിഡ്ജ്, പി.ടി. ജേക്കബ് റോഡ്, കെ.ജെ. ഹർഷൻ റോഡ്, ചർച്ച് റോഡ്, കെ.ബി. ജേക്കബ് റോഡ്, ഫോസി റോഡ്, പുല്ലുപാലം റോഡ്, പി.എം. സെയ്ദ് റോഡ്, എം.ഐ.എസ്.എസ്. റോഡ്, ബസാർ റോഡ്, ജെട്ടി റോഡ്, ജു ടൗൺ റോഡ്, കൊച്ചങ്ങാടി റോഡ്, മൗലനാ ആസാദ് റോഡ്, ടാഗോർ റോഡ്, ഇന്ദിരാഗാന്ധി റോഡ്, ബ്രിസ്‌ട്രോ റോഡ് എന്നീ പാതകളിലൂടെ മാരത്തൺ
നടക്കുന്നതിനാൽ ഗതാഗതനിയന്ത്രണം ഉണ്ടായിരിക്കും.