കോതമംഗലം: തട്ടേക്കാട് ശ്രീ മഹാദേവ- മഹാവിഷ്ണു ക്ഷേത്രത്തിൽ വൃശ്ചികമാസത്തിലെ ആയില്യംതൊഴൽ മഹോത്സവം 13ന് നടക്കും. വൃശ്ചികസംക്രാന്തി ദിനത്തിൽ നാഗരാജ ദർശനം ലഭിച്ചതോടെ നൂറുകണക്കിന് ഭക്തരാണ് ക്ഷേത്രത്തിലേക്ക് എത്തുന്നത്. കളമെഴുത്തുംപാട്ടും നാഗരാജ പൂജകളും നടത്തും. ക്ഷേത്രം മേൽശാന്തി സി.സി. ജിനേഷ് ശാന്തി മുഖ്യകാർമ്മികത്വം വഹിക്കും. ക്ഷേത്രം ട്രസ്റ്റ് പ്രസിഡന്റ് കെ.കെ. ബിജുകുമാർ, സെക്രട്ടറി പി.വി. ജോഷി തുടങ്ങിയവർ നേതൃത്വം വഹിക്കും. കളമെഴുത്ത് പാട്ട് മുൻകൂട്ടി ബുക്ക് ചെയ്യുന്നതിന് പ്രത്യേക കൗണ്ടർ ക്ഷേത്രത്തിൽ ഒരുക്കിയിട്ടുണ്ട്. ഫോൺ: 6282706227.