press
ക്വിസ് പ്രസ് പ്രശ്‌നോത്തരിയുടെ മദ്ധ്യമേഖലാതല ഉദ്ഘാടനംകൊച്ചി മെട്രോ മാനേജിംഗ്ഡയറക്ടർ ലോക്‌നാഥ് ബെഹ്റ നിർവഹിക്കുന്നു

കോലഞ്ചേരി: കേരള മീഡിയ അക്കാഡമി സംഘടിപ്പിക്കുന്ന ക്വിസ് പ്രസ് പ്രശ്‌നോത്തരിയുടെ മദ്ധ്യമേഖലാതല ഉദ്ഘാടനം

കൊച്ചി മെട്രോ എം.ഡി ലോക്‌നാഥ് ബെഹ്റ നിർവഹിച്ചു. കോലഞ്ചേരി സെന്റ് പീ​റ്റേഴ്‌സ് കോളേജിൽ നടന്ന ചടങ്ങിൽ മീഡിയ അക്കാഡമി ചെയർമാൻ ആർ.എസ്. ബാബു അദ്ധ്യക്ഷനായി. സെക്രട്ടറി അനിൽ ഭാസ്‌കർ, സി.ബി.എസ്.ഇ സ്‌കൂൾ മാനേജ്‌മെന്റ് അസോസിയേഷൻ ഭാരവാഹി ജി. രാജ്‌മോഹൻ, പ്രിൻസിപ്പൽ ഡോ. ഷാജു വർഗീസ്, അസിസ്​റ്റന്റ് സെക്രട്ടറി പി.കെ. വേലായുധൻ, ക്വിസ് മാസ്​റ്റർ ജി.എസ്. പ്രദീപ് തുടങ്ങിയവർ സംസാരിച്ചു.

ലഹരിവിരുദ്ധ ബോധവത്ക്കരണ ക്ലാസും ഫോട്ടോ പ്രദർശനവും പ്രിൻസിപ്പൽ ഡോ. ഷാജു വർഗീസ് ഉദ്ഘാടനം ചെയ്തു. അനിൽ ഭാസ്‌കർ അദ്ധ്യക്ഷനായി. ഡോ. ഫ്രാൻസിസ് മൂത്തേടൻ, ഡോ. വി.ജെ സിറിയക് എന്നിവർ ക്ലാസ് നയിച്ചു. മീഡിയക്ലബ് കോളേജ് കോ ഓർഡിനേ​റ്റർ എൽസ സണ്ണി, ക്ലബ് പ്രസിഡന്റ് കൃഷ്ണപ്രിയ സന്തോഷ് തുടങ്ങിയവർ സംസാരിച്ചു. മലയാള മനോരമ മുൻ ചീഫ് ഫോട്ടോഗ്രഫർ പി. മുസ്തഫ, കേരളകൗമുദി ചീഫ് ഫോട്ടോഗ്രഫർ എൻ.ആർ. സുധർമ്മദാസ് എന്നിവർ പകർത്തിയ ചിത്രങ്ങൾ പ്രദർശിപ്പിച്ചു.