കോതമംഗലം: മഹാത്മാഗാന്ധി സർവകലാശാല സ്കൂൾ ഒഫ് ബിഹേവിയറൽ സയൻസ് വിഭാഗം എം.എ സോഷ്യൽവർക്ക് ഇൻ ഡിസിബിലിറ്റി സ്റ്റഡീസ് ആൻഡ് ആക്ഷൻ രണ്ടാം സെമസ്റ്റർ വിദ്യാർത്ഥികളുടെ പഞ്ചദിന സഹവാസക്യാമ്പ് കുട്ടമ്പുഴ പിണവൂർകുടി കമ്മ്യൂണിറ്റി ഹാളിൽ ആരംഭിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കാന്തി വെള്ളക്കയ്യൻ ഉദ്ഘാടനം ചെയ്തു. ഓർഗനൈസർ ഡോ. വി.സി. ഷൈനു അദ്ധ്യക്ഷത വഹിച്ചു. ബിനീഷ് നാരായണൻ, ജോഷി പൊട്ടയ്ക്കൽ, അഭിരാമി, മീനു മോഹൻ തുടങ്ങിയവർ പ്രസംഗിച്ചു.