കോലഞ്ചേരി: കേരള ആം റസ്‌ലിംഗ് അസോസിയേഷൻ തുടങ്ങുന്ന റെസിഡൻഷ്യൽ അക്കാഡമി കോലഞ്ചേരിയിൽ ഇന്ന് രാവിലെ 11ന് മന്ത്രി റോഷി അഗസ്​റ്റിൻ ഉദ്ഘാടനം ചെയ്യും.

അസോ. സംസ്ഥാന പ്രസിഡന്റ് അൻവർ സാദത്ത് എം.എൽ.എ അദ്ധ്യക്ഷനാകും. ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് അഡ്വ. പി.വി. ശ്രിനിജിൻ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും. ജോജി എളൂർ, അസോ. ജില്ലാ പ്രസിഡന്റ് ജോർജ് ഇടപ്പരത്തി, സെക്രട്ടറി പി.എസ്. സുമൻ തുടങ്ങിയവർ സംസാരിക്കും.

വിദഗ്ദ്ധരായ പരിശീലകർ നേതൃത്വം നൽകും. ദേശീയതലത്തിൽ പഞ്ചഗുസ്തി താരങ്ങൾക്ക് താമസിച്ച് പരിശീലനം നേടുന്നതിനുള്ള എല്ലാ ആധുനിക സൗകര്യങ്ങളും ക്രമീകരിച്ചിട്ടുണ്ട്. വനിതകൾക്ക് എല്ലാമാസവും രണ്ടാംവെള്ളി, ശനി, ഞായർ ദിവസങ്ങളിലും പുരുഷന്മാർക്ക് മാസത്തിലെ അവസാന വെള്ളി, ശനി, ഞായർ ദിവസങ്ങളിലുമാണ് സൗജന്യപരിശീലനം നൽകുക.