കോലഞ്ചേരി: വടവുകോട് ബ്ലോക്കിലെ വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തി വായനശാലകൾക്ക് എൽ.സി.ഡി പ്രൊജക്ടർ നൽകി. പ്രസിഡന്റ് റസീന പരീത് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനു അച്ചു അദ്ധ്യക്ഷയായി. സ്​റ്റാൻഡിംഗ് കമ്മി​റ്റി അദ്ധ്യക്ഷരായ ടി.ആർ. വിശ്വപ്പൻ, ജൂബിൾ ജോർജ്, രാജമ്മ രാജൻ, ബ്ലോക്ക് മെമ്പർമാരായ പി.പി. ജോണി, ജയചന്ദ്രൻ, ഓമന നന്ദകുമാർ, ഷൈജ റെജി, ബേബി വർഗീസ്, സ്വാതി രമ്യദേവ്, പി.എസ്. രാഖി, ശ്രീജ അശോകൻ എന്നിവർ സംസാരിച്ചു.