പുക്കാട്ടുപടി: വള്ളത്തോൾ സ്മാരക വായനശാല വയോജനവേദി, വനിതാവേദി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ആരോഗ്യ ക്ലാസ് സംഘടിപ്പിച്ചു. ഡോ.കെ.ജെ. ജോൺസൺ പ്രാഥമിക ചികിത്സാരീതികളെപ്പറ്റി ക്‌ളാസെടുത്തു. വയോജനവേദി കൺവീനർ എൻ.എൽ. ജോസഫ് അദ്ധ്യക്ഷത വഹിച്ചു. വനിതാവേദി കൺവീനർ സുജ സജീവൻ, എം.സി. പൗലോസ്, എൻ. മുരളീധരൻ, ഇ.സി. സെബാസ്റ്റ്യൻ, കുര്യാക്കോസ് വൈദ്യൻ, വായനശാല പ്രസിഡന്റ് ജേക്കബ് സി. മാത്യു, സെക്രട്ടറി കെ.എം. മഹേഷ് തുടങ്ങിയവർ പങ്കെടുത്തു.