കളമശേരി: ഏലൂർ നഗരസഭയിലെ കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണുന്നതിനായി മഞ്ഞുമ്മലിൽ ജലസംഭരണി സ്ഥാപിക്കുന്നതിനും അനുബന്ധ പ്രവർത്തനങ്ങൾ നടത്തുന്നതിനും മുന്നോടിയായി ഇന്ന് മുതൽ മണ്ണ് പരിശോധന തുടങ്ങും. പദ്ധതിക്ക് വേണ്ട സ്ഥലം വാട്ടർ അതോറിറ്റിക്ക് കൈമാറണമെന്നാവശ്യപ്പെട്ട് അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എൻജിനിയർ ഏലൂർ നഗരസഭാ സെക്രട്ടറിക്ക് കത്ത് നൽകി. സാങ്കേതികാനുമതി ലഭിയ്ക്കാനാണ് മണ്ണ് പരിശോധന നടത്തുന്നത്. ഈ മാസം 2ന് ചേർന്ന കൗൺസിൽ യോഗം വാട്ടർ ടാങ്കിന് ആവശ്യമായ സ്ഥലം കൈമാറാൻ തീരുമാനിച്ചിരുന്നു.