wheel
ആസ്റ്റർ മെഡ്‌സിറ്റി സംഘടിപ്പിച്ച ഭിന്നശേഷിക്കാരുടെ വീലത്തോൺ

കൊച്ചി: അന്താരാഷ്ട്ര ഭിന്നശേഷി ദിനത്തിൽ ആസ്റ്റർ മെഡ്‌സിറ്റി ഭിന്നശേഷിക്കാരുടെ വീലത്തൺ സംഘടിപ്പിച്ചു. ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ (പി.എം.ആർ) വിഭാഗത്തിൽ പുനരധിവസിപ്പിക്കപ്പെട്ടവരും ചികിത്സയിലുള്ളവരും ബന്ധുക്കളും ആശുപത്രി ജീവനക്കാരും പങ്കെടുത്തു.

ആസ്റ്റർ മെഡ്‌സിറ്റി ചീഫ് ഒഫ് മെഡിക്കൽ സർവീസസ് ഡോ. അനൂപ് ആർ. വാര്യർ വീലത്തൺ ഫ്ളാഗ് ഓഫ് ചെയ്തു. പി.എം.ആർ വിഭാഗം ജീവനക്കാരുടെ നേതൃത്വത്തിൽ ഫ്‌ളാഷ് മോബും നടത്തി.