അങ്കമാലി: മൂക്കന്നൂർ പഞ്ചായത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്നവരുടെ മാതാപിതാക്കൾ, അദ്ധ്യാപകർ എന്നിവർ ലഹരിക്കെതിെര ഒത്തുചേർത്തു. ഗോപിനാഥ് മുതുകാട് പ്രഭാഷണം നടത്തി. മൂക്കന്നൂർ സഹകരണ ബാങ്കിന്റെ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ വ്യവസായ പ്രമുൻ കെ.ടി. ജോസിന് വികസനമിത്ര പുരസ്കാരം നൽകി ആദരിച്ചു. മൂക്കന്നൂർ വികസനസമിതി സംഘടിപ്പിച്ച ലഹരിവിരുദ്ധ മത്സരങ്ങളുടെ സമ്മാനങ്ങളും വിതരണംചെയ്തു.