കാലടി: കാലടി എസ്.എൻ.ഡി പി ലൈബ്രറിയിൽ ആജീവനാന്ത അംഗമായിരുന്ന അഡ്വ.എം.ബി. മോഹനന്റെ നിര്യാണത്തിൽ ലൈബ്രറിയിൽ അനുശോചനയോഗം ചേർന്നു. മാദ്ധ്യമ പ്രവർത്തകൻ ആർ. ബാലകൃഷ്ണൻ അനുസ്മരണ പ്രഭാഷണം നടത്തി. പ്രസിഡന്റ് അഡ്വ.കെ.ബി. സാബു അദ്ധ്യക്ഷതവഹിച്ചു. ഡോ. ടി. സാബു, ജോർജ് സ്റ്റീഫൻ, കെ.എൻ. നമ്പൂതിരി, പി.ആർ. മോഹനൻ, ഷാജി തൈക്കൂട്ടത്തിൽ, അഡ്വ.പി.എം. അരുൺദാസ്, ജെസ്റ്റൊപോൾ, കെ.ടി. പോളച്ചൻ, വി.ബി. സിദ്ദിൽകുമാർ തുടങ്ങിയവർ സംസാരിച്ചു.