 
അങ്കമാലി: അങ്കമാലിയിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ നിർദ്ദിഷ്ട ബൈപ്പാസ് നിർമ്മാണം ഉടൻ ആരംഭിക്കണമെന്ന് കേരള കോൺഗ്രസ് (എം) നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. നിയോജക മണ്ഡലം കൺവെൻഷനും ലഹരിവിരുദ്ധ കാമ്പയിനും സംസ്ഥാന വൈസ് പ്രസിഡന്റ് പി.കെ. സജീവ് ഉദ്ഘാടനം ചെയ്തു. മാർട്ടിൻ ബി. മുണ്ടാടാൻ അദ്ധ്യക്ഷത വഹിച്ചു.