അങ്കമാലി: കറുകുറ്റി പഞ്ചായത്ത് കരയാംപറമ്പ് വെസ്റ്റ് ലിഫ്റ്റ് ഇറിഗേഷൻ പൈപ്പുലൈൻ ദീർഘിപ്പിച്ചതിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ജോർജ് നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ലതിക ശശികുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തിന്റെ സഹായത്തോടെ 15 ലക്ഷം രൂപ മുടക്കിയാണ് കുറ്റിക്കാട് പാടത്തേക്ക് പൈപ്പുലൈൻ ദീർഘിപ്പിച്ചിരിക്കുന്നത്.