കാലടി: ശ്രീമൂലനഗരം ഗ്രാമപഞ്ചായത്തിൽ ബെന്നി ബഹനാൻ എം.പിയുടെ പ്രാദേശിക വികസന ഫണ്ടിൽനിന്ന് അനുവദിച്ച മിനിമാസ്റ്റ് ലൈറ്റിന്റെ ഉദ്ഘാടനം ബെന്നി ബഹനാൻ എം. പി. നിർവഹിച്ചു.പഞ്ചായത്ത് പ്രസിഡന്റ് കെ.സി. മാർട്ടിൻ അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ എം.ജെ. ജോമി, അഡ്വ. ഷബീറലി, പഞ്ചായത്ത് മെമ്പർമാരായ ഡേവിസ് കൂട്ടുങ്ങൽ, ഡാർലി ജീമോൻ തുടങ്ങിയവർ പ്രസംഗിച്ചു. ശ്രീമൂലനഗരം പഞ്ചായത്തിലെ തൃക്കണിക്കാവ് ജംഗ്ഷനിലാണ് മിനിമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചിരിക്കുന്നത്.