അങ്കമാലി: ഫിസാറ്റ് എൻജിനിയറിംഗ് കോളേജും എൽ ആൻഡ് ടി എഡ്യൂടെക്കും വിദ്യാഭ്യാസ വിവരകൈമാറ്റത്തിൽ ധാരണാപത്രം ഒപ്പുവച്ചു. എൽ ആൻഡ് ടി വിഭാവനം ചെയുന്ന കോഴ്സുകൾ ഫിസാറ്റിലെ വിദ്യാർത്ഥികൾക്ക് പഠിക്കുന്നതിനുള്ള അവസരം ലഭിക്കും കോളേജിനുവേണ്ടി പ്രിൻസിപ്പൽ ഡോ. മനോജ് ജോർജും എൽ ആൻഡ് ടി എഡ്യൂടെക്കിനുവേണ്ടി ഡൊമസ്റ്റിക് മാർക്കറ്റിംഗ് നെറ്റ്‌വർക്ക് മേധാവി സഞ്ജീവ് ശർമ്മയും ധാരണാപത്രത്തിൽ ഒപ്പിട്ടു. ഫിസാറ്റിൽ പഠിക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും അവരുടെ തൊഴിൽ അവസരങ്ങളുടെ സാദ്ധ്യതകൾ വർദ്ധിപ്പിക്കുന്നതിനും മികച്ച തൊഴിൽ നേടുന്നതിനും ധാരണാപത്രംവഴി സാധിക്കുമെന്ന് ഫിസാറ്റ് മാനേജ്മെന്റ് അറിയിച്ചു.
വിവിധ വകുപ്പ് മേധാവികളായ ഡോ.എ.ജെ. ജോഷ്വ, ഡോ. ബിനിമോൾ പുന്നൂസ്, ഡോ. ആർ. അർച്ചന, ഡോ. ജിജി ആന്റണി, ഡോ. സുമൻ ലാൽ, ഡോ.ദീപ മേരി മാത്യൂസ്, ഡോ. കൃഷ്ണകുമാർ, ഡോ.ജി. ഉണ്ണികർത്ത, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ വിനോദ് പി. നായർ, ഡോ. അനിൽകുമാർ, എൽ ആൻഡ് ടി അഡ്മിനിസ്ട്രേഷൻ മാനേജർ ആർ. ജയകുമാർ, പബ്ലിക് റിലേഷൻസ് ഓഫീസർ ഷിന്റോ സെബാസ്റ്റ്യൻ എന്നിവർ പങ്കെടുത്തു.