തൃപ്പൂണിത്തുറ: ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി കൊച്ചി കോർപ്പറേഷൻ 50-ാം ഡിവിഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊഴിലുറപ്പ് തൊഴിലാളികളുടേയും കർഷകസംഘത്തിന്റെയും കുടുംബശ്രീയുടേയും സഹകരണത്തോടെ പൂണിത്തുറ അയ്യൻങ്കാളി റോഡിന് സമീപം നടത്തിയ നെൽക്കൃഷിയുടെ വിളവെടുപ്പ് ഡിവിഷൻ കൗൺസിലർ ഡോ. ശൈലജ ഉദ്ഘാടനം ചെയ്തു. വി.പി. ചന്ദ്രൻ, കെ.എസ്. സനീഷ്, കെ.പി. ബിനു, ഇ.കെ. സന്തോഷ്, രാധിക ബാബു, പി.ആർ. രജനീഷ്, ശ്രീദേവി സന്തോഷ്, ജിബി ജോസഫ്, ലളിത മുരളി, ബീന നന്ദനൻ എന്നിവർ നേതൃത്യം നൽകി.