കൊച്ചി: സംഗം കലാ ഗ്രൂപ്പും കേരളാ ഫൈൻ ആർട്‌സ് സൊസൈറ്റിയും സംയുക്തമായി സംഘടിപ്പിച്ച ഗോപകുമാർ അനുസ്മരണ പരിപാടിയിൽ പിന്നണി ഗായകനായ കെ.ജി. മാർക്കോസിന് സംഗം ഗോപകുമാർ അവാർഡ് സിനിമാ താരം ജനാർദ്ദനൻ സമ്മാനിച്ചു,
ചടങ്ങിൽ സംഗം പ്രസിഡന്റ് ഡോ.എൻ.എസ്.ഡി. രാജു അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.എസ്. ജയമോഹൻ, ദേശീയ അദ്ധ്യക്ഷൻ വി.എസ്.കെ. സൂദ്, ട്രഷറർ എം.പി. രാമദാസ്, ഫൈൻ ആർട്‌സ് സൊസൈറ്റി പ്രസിഡന്റ് ജി. ഗോപിനാഥൻ, കൊച്ചി മെട്രോ റെയിൽ എം.ഡി. ലോകനാഥ് ബെഹ്റ, ആർക്കിടെക്ട് ബി.ആർ. അജിത്, എഴുത്തുകാരൻ കെ.എൽ. മോഹനവർമ്മ, ഗാനരചയിതാവ് ആർ.കെ. ദാമോദരൻ, ഗോപിക ഗോപകുമാർ തുടങ്ങിയവർ പങ്കെടുത്തു.