കുറുപ്പംപടി: വേങ്ങൂർ ഗ്രാമപഞ്ചായത്തിൽ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി 5 വർഷത്തേക്കുള്ള സമഗ്ര നീർത്തട പദ്ധതിരേഖ തയ്യാറാക്കുന്നതിനും പഞ്ചായത്തിലെ 12 നീർത്തടങ്ങളുടെയും പരിപാലനത്തിന് ആവശ്യമായ തൊഴിലുകൾ കണ്ടെത്തുന്നതിനുംവേണ്ടി നീർത്തടനടത്തം നടത്തി. ചൂരത്തോട് വാർഡിലെ വക്കുവള്ളി നീർത്തടത്തിലെ നീർത്തടനടത്തം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശില്പ സുധീഷ് ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ ശ്രീജ ഷിജോ, ബിജു പീറ്റർ, ഷീബ ചാക്കപ്പൻ, മെമ്പർ പി.വി. പീറ്റർ, ഹരിത കേരളം റിസോഴ്സ് പേഴ്സൺ വനജ തമ്പി, തൊഴിലുറപ്പ് പദ്ധതി അസി. എൻജിനിയർ എ.ആർ. രാഹുൽ, ഓവർസിയർ അനൂപ് രാജ്, രൂപ രാജപ്പൻ, ഷിബി ജാജി എന്നിവർ സംസാരിച്ചു.