തൃക്കാക്കര: വൈ.എം.സി.എ എറണാകുളം പാലാരിവട്ടം ബ്രാഞ്ചിന്റെയും അമൃത സ്കൂൾ ഒഫ് ഡെന്റസ്ട്രിയുടെയും സംയുക്താഭിമുഖ്യത്തിൽ കരുണാലയം അന്തേവാസികൾക്ക് ആർട്ടിഫിഷ്യൽ പല്ലുകൾ വയ്ക്കുന്നതിന്റെ ഭാഗമായി ഡെന്റൽ സ്ക്രീനിംഗ് ടെസ്റ്റ് സംഘടിപ്പിച്ചു. എറണാകുളം വൈ.എം.സി.എ പ്രസിഡന്റ് അലക്സാണ്ടർ എം.ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. വൈ.എം.സി.എ എറണാകുളം പാലാരിവട്ടം ബ്രാഞ്ച് ചെയർമാൻ ഡോ.ടെറി തോമസ് ഇടത്തൊട്ടി അദ്ധ്യക്ഷത വഹിച്ചു. ഡോ. വി. മഞ്ജു, ഡോ. അശ്വിനി കുമാർ, ഡോ. വെങ്കിടാചലം എന്നിവർ നേതൃത്വം നൽകി. മദർ ടെർളിൻ, മാത്യുസ് അബ്രഹാം, എബ്രഹാം സൈമൺ, സജി എബ്രഹാം എന്നിവർ സംസാരിച്ചു.