പറവൂർ: ഓൾ ഇന്ത്യ ലായേഴ്സ് യൂണിയൻ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഓൾ കേരള ഇന്റർ ബാർ അസോസിയേഷൻ ക്രിക്കറ്റ് ടൂർണമെന്റ് പറവൂരിൽ തുടങ്ങി. കെൽസ സെക്രട്ടറിയും സബ് ജഡ്ജുമായ എൻ. രഞ്ജിത് കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. അഡ്വ. കെ.കെ. നാസർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കോടതി ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. എം.എ. കൃഷ്ണകുമാർ, അഭിഭാഷകരായ റാഫേൽ ആന്റണി, കെ.കെ. സാജിത, ലിജോ ജോസഫ് കളത്തിൽ, എം. നവനീത്, ടി.ജി. അനൂബ് എന്നിവർ സംസാരിച്ചു. ടൂർണമെന്റ് ഇന്ന് സമാപിക്കും.