പറവൂർ: എച്ച്.ഡി.എഫ്.സി ബാങ്കിന്റെ സാമൂഹിക പ്രതിബദ്ധതാ പദ്ധതിയുടെ ഭാഗമായി എം.എസ്. സ്വാമിനാഥൻ ഗവേഷണനിലയം നടപ്പിലാക്കുന്ന പരിവർത്തൻ സമഗ്ര ഗ്രാമവികസന പദ്ധതിയുടെ സഹായത്തോടെ തുടക്കംകുറിച്ച പന്ത്രണ്ട് വനിതാ മത്സ്യസംസ്കരണ യൂണിറ്റുകളുടെ സംരംഭക സംഗമം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് ഉദ്ഘാടനം ചെയ്തു. ഏഴിക്കര പഞ്ചായത്ത് പ്രസിഡന്റ് കെ.ഡി. വിൻസന്റ് അദ്ധ്യക്ഷത വഹിച്ചു. മത്സ്യവിഭവങ്ങളുടെ പ്രദർശന സ്റ്റാളുകൾ ജില്ലാ ദുരന്തനിവാരണ ഡെപ്യൂട്ടി കളക്ടർ കെ. ഉഷ ബിന്ദുമോൾ ഉദ്ഘാടനം ചെയ്തു.
പറവൂർ നഗരസഭാ ചെയർപേഴ്സൺ വി.എ. പ്രഭാവതി, ഡോ. വി. ഷക്കീല, ലക്ഷ്മി മേനോൻ, ഡോ. ജോർജ് നൈനാൻ, ഡോ. എ.കെ. മൊഹന്തി, ആർ. തരുൺകുമാർ, കോ ഓർഡിനേറ്റർ സുമി ബൈജു, എം.പി. ഷാജൻ, പി.ആർ. ചൈത്ര എന്നിവർ സംസാരിച്ചു.